ഇനി കളിമതിയാക്കാം, ഫേസ്ബുക്കും പുതുവഴി തേടുകയാണ്


ഫേസ്ബുക്കില്‍ സ്റ്റാറ്റസ്  അപ്‌ഡേറ്റ് ചെയ്യാതെ, മറുപടി പറയാതെ, ഒരു ലൈക്ക് അടിക്കാതെ എത്ര സമയം കഴിക്കാം എന്ന് പുതിയ തലമുറയോട് ചോദിച്ചാല്‍ പലര്‍ക്കും  മറുപടിയുണ്ടാവില്ല. കാരണം മൊബൈലിനെ പോലെ ശരീരത്തിന്റെ മറ്റൊരു അവയവമായി മാറിയിരിക്കുന്നു ഫേസ്ബുക്ക്, അതൊരു ഉപകരണമല്ലെങ്കില്‍ പോലും.  ഒരു ദിവസമൊന്ന് ഫേസ്ബുക്കില്‍ കയറിയില്ലെങ്കില്‍ പ്രിയപ്പെട്ടതെന്തോ നഷ്ട്പ്പെട്ട പ്രതീതിയാണ് ബഡ്ഡീസിന്. ഇഷ്ട്പ്പെട്ട ഭക്ഷണം കഴിച്ചാല്‍, പ്രിയപ്പെട്ട പാട്ട് കേട്ടാല്‍ ഏറെ നാള്‍ കൊതിച്ചിരുന്ന പുസ്തകം കയ്യില്‍ കിട്ടിയാല്‍ അതൊക്കെ ഫേസ്ബുക്കിലൂടെ നാലാളെ അറിയിച്ചില്ലെങ്കില്‍ എന്തോ ഒരു ഇത് ആണ് പുതിയ തലമുറക്ക്. അതിന് കിട്ടുന്ന ഇഷ്ടങ്ങളുടെ എണ്ണവും കമന്റ്സുകളും കാണുമ്പോള്‍ കിട്ടുന്ന സംതൃപ്തിയും സന്തോഷവും ഒരു സിനിമ കാണുമ്പോള്‍ പോലും കിട്ടില്ലെന്ന് വേണമെങ്കില്‍ അങ്ങ് പറഞ്ഞു കളയും ഇന്നത്തെ ഗൈസ് ആന്റ് ഗേള്‍സ്.
ഫേസ്ബുക്കില്‍ കയറിയാല്‍ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിലാണ് പലരുടെയുംസ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍‍. പ്രകടനപരത അതിരു വിടുമ്പോള്‍ സ്വന്തം മുഖത്ത് തന്നെ കരി വാരി തേക്കുന്നവരുമുണ്ട്. നമ്മുടെ കൂട്ടുകാരല്ലേ, എന്തെഴുതിയാലുംഅവരങ്ങ് സഹിച്ചോളും എന്ന് കരുതാന്‍ വരട്ടെ, ഫേസ് ബുക്ക് ഒരു പ്രൈവസി ഫീച്ചര്‍ നിര്‍ത്താന്‍ പോവുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട് . ഫേസ്ബുക്കില്‍ തങ്ങളുടെ പേര് സെര്‍ച്ച് ചെയ്യുമ്പോള്‍ ആരൊക്കെ തങ്ങളുടെ ടൈംലൈന്‍ കാണണമെന്ന് ഉപയോക്താക്കള്‍ക്ക്  തീരുമാനിക്കുവാനുള്ള അവകാശം ഫേസ്ബുക്ക് അനുവദിച്ച് തന്നിരുന്നു -‘Who can look up your timeline by name?’. സെര്‍ച്ച്  ബാറില്‍ പേര് ടൈപ്പ് ചെയ്താല്‍ മാത്രം ആളുകളെ കാണാന്‍ കഴിയുന്ന തരത്തില്‍ ആളുകള്‍ക്ക് സ്വകാര്യത നല്കു്ന്നതായിരുന്നു ഈ പ്രൈവസി ഫീച്ചര്‍‍‍‍‍. എന്നാല്‍ 1.2 ബില്യണ്‍ വരുന്ന ഫേസ്ബുക്ക് ഉപയോക്താക്കളില്‍ വളരെ കുറച്ച് പേരേ ഈ ഫീച്ചര്‍ ഉപയോഗിക്കുന്നുള്ളുവെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് ഇത് ഡിലീറ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്.
അതായത് ഫേസ്ബുക്കില്‍ ഇനി ഒളിച്ചിരിക്കാനാവില്ല. തങ്ങളുടെ എഫ് ബി പോസ്റ്റുകള്‍ ആര്‍ക്കെല്ലാം കാണണം എന്ന് തീരുമാനിക്കുവാന്‍ ഉള്ള നിലവിലുള്ള സൌകര്യം നിലനിര്‍ത്തുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. എങ്കിലും സൌഹൃദങ്ങളുടെ അവസാന വാക്ക് ഫേസ്ബുക്ക് സുഹൃത്തുക്കളാവുന്ന, വിവരങ്ങളും വിപ്ലവങ്ങളും ഫേസ്ബുക്കിലൂടെയാവുന്ന ഇക്കാലത്ത് സ്‌ക്രീനിനുള്ളില്‍ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് ബഡ്ഡീസ് ബോധവാന്മാരായേ തീരൂ. അതായത് ഏറെ കളിക്കുമ്പോള്‍ കളി കാര്യമാവാതിരിക്കാന്‍ സൂക്ഷിക്കുക.

നീലച്ചിത്രത്തില്‍ അഭിനയിച്ചതിന് ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ മുന്‍കാമുകിയെ വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്

പ്യോങ് യാങ്: അശ്ലീല ചിത്രത്തില്‍ അഭിനയിച്ച കുറ്റത്തിന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മുന്‍ കാമുകിയെ സൈനിക സ്ക്വാഡ് വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയിലെ പ്രമുഖ പത്രം ചോസുന്‍ ഇല്‍ബോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തര കൊറിയയിലെ പ്രമുഖ ഗായിക കൂടിയായ ഹ്യോന്‍ സോങാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന്റെ ആദ്യ കാമുകിയായിരുന്ന ഇവര്‍ക്കൊപ്പം പ്രമുഖ ഗായക സംഘത്തിലെ 11 പേരെക്കൂടി ഫയറിങ് സ്ക്വാഡ് വധിച്ചതായാണ് ഉത്തര കൊറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ആഗസ്ത് 20ന് ഇവരുടെ കുടുംബാംഗങ്ങള്‍ക്കു മുന്നിലാണ് വധശിക്ഷ നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗായകസംഘത്തിലെ 11 പേര്‍ക്കൊപ്പം ലൈംഗിക വൃത്തിയിലേര്‍പ്പെടുന്നത് ഷൂട്ട് ചെയ്ത് വിറ്റഴിച്ചതിനാണ് ശിക്ഷയെന്നാണ് റിപ്പോര്‍ട്ട്. അശ്ലീല വീഡിയോ രഹസ്യമായി ചൈനയിലേക്ക് കടത്തിയതായും പറയുന്നു.
'എ ഗേള്‍ ഇന്‍ സാഡില്‍ ഓഫ് എ സ്റ്റീഡ്' എന്ന പ്രശസ്ത ഗാനത്തിലൂടെയാണ് ഹ്യാാേന്‍ ശ്രദ്ധേയയായത്. ഒരു പതിറ്റാണ്ടു മുമ്പാണ് കിം ഇവരുമായുള്ള ബന്ധം തുടങ്ങിയത്. എന്നാല്‍, കിമ്മിന്റെ പിതാവും ഉത്തരകൊറിയന്‍ സര്‍വാധിപതിയുമായിരുന്ന കിം ജോങ് ഇല്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് കിം മറ്റൊരു ഗായികയായ റി സോല്‍ ജുവിനെ വിവാഹം ചെയ്തു. ഇതിനുശേഷം ഹ്യോന്‍ വേറൊരാളെ കല്യാണം കഴിച്ച് കഴിയുകയായിരുന്നു.
കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ഉത്തരകൊറിയയില്‍നിന്ന് സര്‍ക്കാര്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നതല്ലാത്ത ഒരു വാര്‍ത്തകളും പുറത്തു വരാറില്ല. ഇതിനാല്‍, ഉത്തരകൊറിയയെകുറിച്ചും അവിടത്തെ ഭരണാധികാരികളെ കുറിച്ചും നിറം പിടിപ്പിച്ച അനേകം കഥകള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തു വിടാറുണ്ട്. എന്നാല്‍, അവയില്‍ ചിലതു ശരിയാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. ഈ വാര്‍ത്തയെക്കുറിച്ച് ഉത്തരകൊറിയയില്‍നിന്ന് പ്രതികരണം ഒന്നുമുണ്ടായിട്ടില്ല.

സാംസങ്ങ് ഗാലക്സി എസ്3 19,500 രൂപയ്ക്ക്

: ഗാലക്‌സി എസ് 3 ഇപ്പോള്‍ 19,500 രൂപയ്ക്ക് ലഭിക്കും. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫിളിപ്കാര്‍ട്ടിലാണ് ഈ വിലകുറവുള്ളത്. നിലവില്‍ എസ്3യുടെ വില സാംസങ്ങ് 25,400 ആയി താഴ്ത്തിയിരുന്നു. അതിലും കുറച്ചാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ഫോണ്‍ ലഭിക്കുന്നത്. നിലവില്‍ ഫിളിപ്കാര്‍ട്ട് 24,899നാണ് വില്‍ക്കുന്നെങ്കിലും ഇതില്‍ നിന്നും 5000 രൂപയാണ് ഫിളിപ്കാര്‍ട്ട് കുറയ്ക്കുന്നത്.
നിലവില്‍ ഫഌഗ്ഷിപ്പ് മോഡലായി ഗാലക്‌സി എസ്4 ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിയതോടെയാണ് ഗാലക്‌സി എസ് 3യുടെ വില സാംസങ്ങ് കുറച്ചത്. ഇതേ പോലെ തന്നെ ഗാലക്‌സി ഗ്രാന്റ് ഇപ്പോള്‍ ഓണ്‍ലൈനില്‍ 12,990രൂപയ്ക്ക് ലഭിക്കും. ഇതിന്റെ വിപണി വില 16,000രൂപയാണ്.